തലശ്ശേരി: ( www.truevisionnews.com ) തലശ്ശേരിയിൽ 2 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിലെ ബാത്ത്റൂമിന് പിറകിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്.
എക്സൈസ് സംഘവും റെയിൽവെ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രിവൻ്റീവ് എക്സൈസ് ഓഫീസർ യു.ഷെനിത്ത് രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ട്രയിൻ മാർഗ്ഗം വ്യാപകമായി കഞ്ചാവ് കടത്ത് നടക്കുകയാണ്. ന്യൂ മാഹി പെരിങ്ങാടി സ്വദേശിയായ പോക്കറ്റടിക്കാരനാണ് ഇത്തരത്തിൽ കഞ്ചാവ് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധനകൾ നടന്നിരുന്നു.
ആന്ധ്രയിൽ നിന്നാണ് ചെറിയ വിലക്ക് കഞ്ചാവ് വാങ്ങി ട്രയിൻ മാർഗ്ഗം കേരളത്തിൽ എത്തിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
#Two #kilos #ganjaseized #Thalassery #found #hidden #bathroom #railwaystation